Share this Article
സമയ കൃത്യതയിൽ പുതിയ അധ്യായം, ലോകത്തെ ആദ്യ ന്യൂക്ലിയർ ക്ലോക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ
വെബ് ടീം
posted on 08-10-2026
1 min read
nuclear clock

ലോകത്തിലെ ആദ്യ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ ക്ലോക്ക് നിർമിച്ച് ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ. സമയ കൃത്യതയിൽ ഒരു പുതിയ അധ്യായം തുറക്കുന്നതാണ് മുന്നേറ്റം. വിയന്നയിലെ ടിയു വിയെൻ (TU Wien) ബെയ്ജിങ്ങിലെ സിൻഹുവ സർവകലാശാല എന്നിവ അടക്കമുള്ളവയിലെ ഗവേഷകർ ഈ രംഗത്തെ തങ്ങളുടെ മുന്നേറ്റങ്ങൾ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇലക്ട്രോണുകളുടെ ചലനത്തിന് പകരം ആറ്റോമിക് ന്യൂക്ലിയസിനുള്ളിലെ മാറ്റങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ ക്ലോക്കാണിത്. തോറിയം-229 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സാങ്കേതികവിദ്യ. സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന ഒരു അൾട്രാ വയലറ്റ് ലേസർ തോറിയം ന്യൂക്ലിയസുമായി പ്രതിപ്രവർത്തിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് സമയം അളക്കാൻ ഉപയോഗിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories