Share this Article
News Malayalam 24x7
ചരിത്ര നേട്ടവുമായി പുരപ്പുറ സോളാര്‍ പദ്ധതി
Rooftop Solar Project Achieves Historic Milestone

ചരിത്ര നേട്ടവുമായി കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതി .പിഎം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന പ്രകാരം രാജ്യത്ത് പുരപ്പുറ സോളര്‍ സ്ഥാപിച്ച വീടുകളുടെ എണ്ണം 60 ലക്ഷം കടന്നു. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 60.74 ലക്ഷം വീടുകളില്‍ പുരപ്പുറ സോളറുണ്ട്. 2027 മാര്‍ച്ചോടെ ഒരുകോടി വീടുകളില്‍ പുരപ്പുറ സോളര്‍ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2024 ഫെബ്രുവരിയിലാണ് പദ്ധതിയുടെ തുടക്കം.75,021 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.

സബ്‌സിഡി നേട്ടത്തിന് പുറമേ വൈദ്യുതി ബില്ലില്‍ വലിയ നേട്ടമുണ്ടാക്കാനും പിഎം സൂര്യഘറിലൂടെ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞെന്നാണ് കേന്ദ്രം പറയുന്നത്. മൊത്തം 60 ലക്ഷം വീടുകളില്‍ 20.7 ലക്ഷം വീടുകളിലും ഇപ്പോള്‍ വൈദ്യുതി ബില്‍ കുറവാണെന്നതും വലിയ നേട്ടമാണ് .ഇതിനിടെ ടാറ്റ പവറിന്റെ പുരപ്പുറ സോളര്‍ ബിസിനസില്‍ ഏറ്റവുമധികം പങ്കുവഹിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളം ആണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. 2026-27 വര്‍ഷത്തെ ആദ്യ 6 മാസത്തില്‍ 1.68 ലക്ഷം വീടുകളിലാണ് കമ്പനി പുരപ്പുറ സോളര്‍ സ്ഥാപിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories