Share this Article
News Malayalam 24x7
എയിംസ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്തയയ്ക്കാന്‍ കേരളം
Kerala Government to Send Fresh Request to Centre for AIIMS

എയിംസ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്തയയ്ക്കാന്‍ കേരളം. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയയ്ക്കും. എയിംസില്‍ കേരളത്തിന് മുന്‍ഗണന ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് നീക്കം. കേരളം കണ്ടെത്തി നല്‍കിയ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു സ്ഥലം തെരഞ്ഞെടുത്ത് എയിംസ് അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടും. എയിംസിന്റെ കാര്യത്തില്‍ ആരോഗ്യരംഗത്ത് പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് കേന്ദ്ര നിലപാട്. ഈ നിലപാടില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെ മുരളീധരന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും ആവശ്യം പരിഗണിക്കാത്തതില്‍ മന്ത്രി കെ മുരളീധരന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories