Share this Article
News Malayalam 24x7
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി
Supreme Court

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനുള്ള നീക്കത്തിനാണ് തിരിച്ചടി. പൂജ ഏകാദശി ദിവസമായ നവംബര്‍ 21 ന് നടത്താന്‍ നിര്‍ദേശം. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പൂജ നടത്തിയാല്‍ മതിയെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. വൃശ്ചികമാസത്തിലെ ഭക്തരുടെ തിരക്ക് കണക്കിലെടുത്തായിരുന്നു പൂജ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. കേസില്‍ ഡിംബറില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും..


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories