Share this Article
News Malayalam 24x7
'സമാധാന സമ്മാനത്തിന് തനിക്ക് അര്‍ഹതയുണ്ട്' വീണ്ടും നോബല്‍ സമ്മാനമോഹവുമായി ഡൊണാള്‍ഡ് ട്രംപ്
Trump

നോബല്‍ സമ്മാനമോഹവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നാളെ പ്രഖ്യാപിക്കാനിരിക്കെ ട്രംപ് ഇത്തവണയും മനസ് തുറന്നു. സമാധാന സമ്മാനത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ ലഭിക്കുമോ എന്നതില്‍ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു.തീരുമാനം എന്താവുമെന്ന് അറിയില്ല. എന്നാല്‍ തന്നേപ്പോലുള്ളവര്‍ക്ക് അത് തരാതിരിക്കുന്നതിലൂടെ അവര്‍ പ്രശസ്തി നേടുന്നുണ്ടെന്ന കുത്തുവാക്കും നോബല്‍ കമ്മിറ്റിക്കെതിരെ തൊടുത്തു. കഴിഞ്ഞ വര്‍ഷവും നോബല്‍ സമ്മാനത്തില്‍ കണ്ണുവച്ച് ട്രംപ് വിവാദമുണ്ടാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്നായിരുന്നു അന്നത്തെ അവകാശവാദം. 

കംബോഡിയ, ഇസ്രായേല്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തവണ ട്രംപിനെ നാമനിര്‍ദേശം ചെയ്തിട്ടുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. കഴിഞ്ഞ തവണ നോബല്‍ സമ്മാനം കിട്ടിയില്ലെങ്കിലും ട്രംപിന് സമാശ്വാസ സമ്മാനം കിട്ടിയിരുന്നു.2025 ലെ നോബേല്‍ ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ, തനിക്ക് കിട്ടിയ മെഡല്‍ വൈറ്റ് ഹൗസിലെത്തി സമ്മാനിച്ച് ട്രംപിനെ ആശ്വസിപ്പിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories