ബംഗളൂരു: കർണാടകയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം.ബംഗളൂരു–മൈസൂരു ഹൈവേയിൽ മാണ്ഡ്യക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂർ തളാപ്പ് സ്വദേശി ഫസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇംറാൻ എന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബംഗളൂരുവിൽ ഇന്‍റീരിയർ ഡെസൈനിങ് പഠിക്കുന്ന ഇരുവരും നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇരുവരെയും മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫസീൽ മരിച്ചു.