Share this Article
News Malayalam 24x7
കരൂർ ദുരന്തം: വിജയ് ഡല്‍ഹി CBI ഓഫീസില്‍ ഹാജരാകും
Actor Vijay

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രിക്കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും. കേസിന്റെ അന്വേഷണത്തിൽ ആദ്യമായാണ് വിജയയുടെ മൊഴി രേഖപ്പെടുത്തുന്നത് എന്നതിനാൽ ഇത് ഏറെ നിർണായകമാണ്. രാവിലെ 11 മണിയോടെ അദ്ദേഹം സിബിഐ ഓഫീസിൽ എത്തുമെന്നാണ് വിവരം.

സിബിഐ അയച്ച സമൻസിനെത്തുടർന്നാണ് വിജയ് ഹാജരാകുന്നത്. ഇതിനായി ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുക. വിജയയുടെ സന്ദർശനം പരിഗണിച്ച് ഡൽഹി പോലീസ് സിബിഐ ഓഫീസിന് സമീപം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.


വിജയ് രണ്ടുദിവസം ഡൽഹിയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൊഴിയെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടക്കും. ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 13-ന് വൈകുന്നേരത്തോടെ അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വിജയയുടെ മൊഴി നിർണായകമായ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories