Share this Article
News Malayalam 24x7
വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ
Vande Bharat Sleeper Train

യാത്രക്കാർ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. രാജധാനി എക്സ്പ്രസ്സിനേക്കാൾ ഉയർന്ന വേഗതയും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളുമാണ് ഈ സ്ലീപ്പർ ട്രെയിനുകളിൽ റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. പുതിയ പരിഷ്കാരം അനുസരിച്ച്, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർ.ഐ.സി (RAC) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേമഡ് ടിക്കറ്റുകൾ മാത്രമേ നൽകൂ എന്നും, സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യില്ലെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. തേർഡ് എസിക്ക് 960 രൂപയും സെക്കൻഡ് എസിക്ക് 1240 രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ (ജി.എസ്.ടി. കൂടാതെ). വേഗതയേറിയതും അതേസമയം യാത്രാ സൗകര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതുമായ സേവനം ലഭ്യമാക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories