Share this Article
News Malayalam 24x7
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്
വെബ് ടീം
posted on 03-01-2026
1 min read
BIKE

ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരിക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവർക്കും നിസ്സാര പരിക്കേറ്റു.

തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ  ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്ന് ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. രുപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും നടൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories