Share this Article
News Malayalam 24x7
SIR നെതിരായ സംസ്ഥാന സർക്കാരിൻ്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ
Supreme Court

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളിലും ഇന്ന് വാദം കേള്‍ക്കും. 


സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എസ്‌ഐആര്‍ നീട്ടിവയ്ക്കരുതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. 

സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഹിയറിംഗ് ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം രേഖകളുടെ അഭാവത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories