തിരുവനന്തപുരം:ഉറങ്ങാൻ പോയ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങലില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് (17)മരിച്ചത്. ഇളമ്പ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ സിദ്ധാർഥ് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിൽ കയറി. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.