Share this Article
News Malayalam 24x7
തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തതായി പരാതി, തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ
വെബ് ടീം
posted on 04-04-2026
1 min read
KIT

തൃശൂരിൽ വോട്ടിനു വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്തതായി സിപിഐഎമ്മിന്‍റെ പരാതി. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടമറിക്കുന്നുവെന്നാണ് സിപിഐഎമ്മിന്‍റെ ആരോപണം.ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് ആളുകൾ കിറ്റുകൾ വാങ്ങിയത്. പ്രാദേശിക ബിജെപി നേതാവായ രാധാകൃഷ്ണന്‍റെ നിർദേശ പ്രകാരമാണ് ആളുകൾ കിറ്റുകൾ വാങ്ങാനെത്തിയതെന്നാണ് വിവരം.ലോക്സഭാ തെരഞ്ഞെടുപ്പ് സമ‍യത്തും ഇത്തരത്തിൽ കിറ്റ് വിതരണം നടന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികൾ ഒഴുക്കുകയാണെന്നും സിപിഐഎം ആരോപിച്ചു. ആരോപണത്തിന് പിന്നാലെ സിപിഐഎം പ്രവർത്തകർ‌ എത്തിയതോടെ സൂപ്പർ മാർക്കറ്റ് അടച്ചു.ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റ് വിതരണം ചെയ്തത്. കട പൊലീസെത്തി കട സീൽ ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories