Share this Article
ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്
വെബ് ടീം
posted on 29-07-2026
1 min read
TRAIN

തൃശൂർ: ട്രെയിനിനു മുകളിൽ കയറി  ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ഷോക്കേറ്റു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം  വെച്ചാണ് സംഭവം.ഗുഡ്സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ്  ട്രെയിനിനു മുകളിൽ കയറിയ യുവാവ് ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു.ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ഉടൻ റെയിൽവേ അധികൃതർ  ലൈൻ ഓഫ് ചെയ്തു.

108 ആംബുലൻസിൽ തൃശ്ശൂരിലെ സ്വകാര്യ  ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories