Share this Article
News Malayalam 24x7
മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണിൽ കടിച്ചു, രക്ഷിക്കാനെത്തിയ അമ്മയുടെ കാലിൽ കടിച്ചു; തെരുവുനായ ആക്രമണം
വെബ് ടീം
posted on 29-07-2026
1 min read
STRAY DOG

കോഴിക്കോട്: വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണിൽ കടിച്ച് തെരുവ് നായ. രക്ഷിക്കാനെത്തിയ അമ്മയുടെ കാലിലും  കടിച്ചു.ഫറോക്കിൽ ആണ് തെരുവുനായയുടെ ആക്രമണം. ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്.

കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മക്കും നായയുടെ കടിയേറ്റു. അമ്മയുടെ കാലിലാണ് നായയുടെ കടിയേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ രണ്ടു വയസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories