കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് കൊച്ചിയിൽ സിജെപി പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും `ജന്തർമന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുക്കാനെത്തി. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനിയിൽ എത്തി അതേസമയം, ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉയർത്തി കോഴിക്കോട് കടപ്പുറത്ത് ഇന്ന് കോൺഗ്രസിന്റെ മഹാറാലി നടക്കും.