കൊച്ചിയില്‍ ഭരണഘടനാ സംരക്ഷണ മാര്‍ച്ചുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. എസ് ഐ ആറിനെതിരെ 'ജന്തര്‍ മന്തര്‍ കൊച്ചിയില്‍' എന്ന പേരിലാണ് മാർച്ച്. ഇന്ന് വൈകുന്നേരം 4 മണിക്ക് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.. ജനാധിപത്യം സംരക്ഷിക്കൂ എസ് ഐ ആർ പിൻവലിക്കൂ എന്ന മുദ്രാവാക്യവുമായി എക്സിലൂടെയാണ് സിജെപി പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.