കൊല്ലത്തെ കള്ളനോട്ട് കേസില്‍ മുഖ്യപ്രതി സിബിയോണിന്റെ ഭാര്യ ടിന്‍സിയെ കൂടി പ്രതി ചേര്‍ത്തു. കള്ളനോട്ടുമായി ബന്ധപ്പെട്ട സിബിയോണിന്റെ സാമ്പത്തിക ഇടപാടുകളില്‍ സിബിയോണിന്റെ ഭാര്യക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരുടെയും ബാങ്ക ്അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ടിന്‍സിയുടെ അക്കൗണ്ട് വഴി ഒരു ദിവസം കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. അതേസമയം, സിബിയോണിനെ വനംവകുപ്പ് ഇന്ന് കസ്‌ററഡിയില്‍ വാങ്ങും. സിബിയോണിന്റെ ഗോഡൗണില്‍ നിന്നും തിമിംഗല ഛര്‍ദി പിടികൂടിയിരുന്നു