Share this Article
News Malayalam 24x7
രണ്ടരവർഷത്തോളം പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ കേസ്; അമ്മ അറസ്റ്റില്‍
വെബ് ടീം
posted on 23-01-2026
1 min read
ABDUL RAFEEQ

കോഴിക്കോട്: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്ദുല്‍ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി റഫീഖ് വിദേശത്താണ്.സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് രണ്ടര വര്‍ഷമായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ വടകര സ്വദേശി അബ്ദുല്‍ റഫീഖിനും കുട്ടിയുടെ അമ്മയ്ക്കുമെതിരെ പയ്യോളി പൊലീസ് കേസെടുത്തു.

രണ്ടര വര്‍ഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് എടുത്തതിനു പിന്നാലെ കുട്ടിയുടെ മാതാവ് ഒളിവില്‍ പോയി. ഇവരെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതി റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories