Share this Article
News Malayalam 24x7
പെട്രോൾ ഡിസൽ വില വർദ്ധന; തൃശൂരിൽ ബൈക്ക് കത്തിച്ച് പ്രതിഷേധം
Fuel Price Hike Protest

പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ തൃശൂരിൽ ശക്തമായ പ്രതിഷേധവുമായി സിപിഐ. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവഴിയിൽ ബൈക്ക് കത്തിച്ചാണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഈ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.

പൂവത്തിങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സൊസൈറ്റി ജംഗ്ഷനിൽ സമാപിച്ചു. ഇതിന് ശേഷമാണ് പ്രവർത്തകർ തങ്ങൾ കൊണ്ടുവന്ന 'പാഷൻ പ്രോ' ബൈക്ക് പരസ്യമായി തീയിട്ട് കത്തിച്ചത്. ഇന്ധനവില കുതിച്ചുയരുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.


പ്രതീകാത്മക പ്രതിഷേധ പരിപാടി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.എം. ബെൻസൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയിലെ നിരവധി പ്രവർത്തകരും നേതാക്കളും പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories