Share this Article
News Malayalam 24x7
കുടുംബവഴക്കിനെ തുടർന്ന് 3 പേർക്ക് വെട്ടേറ്റു
3 Injured in Stabbing Incident

കൊല്ലം ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റടിയിലെടുത്തു.

തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ പിടിച്ചു മാറ്റാൻ  എത്തിയതായിരുന്നു സുഹാസിനിയും  മകനും സൂരജും. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories