Share this Article
News Malayalam 24x7
വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച് ഫോണുമായി കടന്ന സംഭവം; നാല് പേർക്കെതിരെ കേസ്
വെബ് ടീം
1 hours 45 Minutes Ago
1 min read
KIRAN

കൊല്ലം: വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്റെ കാര്യംപറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നു.കിരണിന്റെ മൊബൈൽ ഫോണുമായി യുവാക്കൾ കടന്നുകളഞ്ഞു. ജനുവരി 12ന് രാത്രിയോടെയായിരുന്നു സംഭവം.

അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ശൂരനാട് പൊലീസ് അറിയിച്ചു.സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിന് സുപ്രിംകോടതിയാണ് ജാമ്യം നൽകിയത്. വിസ്മയയെ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ 2021 ജൂൺ 21നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories