Share this Article
News Malayalam 24x7
വാല്‍പ്പാറ ദുരന്തം; ഒരാള്‍ കൂടി മരിച്ചു
Valparai Accident Update

തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി അന്തരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൗഷാദ് അലിയുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേർ നേരത്തെ മരിച്ചിരുന്നു.


നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും കോയമ്പത്തൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. നൗഷാദ് അലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories