Share this Article
News Malayalam 24x7
ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് 'തകർത്ത്' സൂപ്പർമാൻ റോബോട്ട്; രണ്ട് മീറ്റർ ഉയരത്തിൽ ചാടിയും ചൈനീസ് സൂപ്പർമാൻ
വെബ് ടീം
posted on 20-08-2026
1 min read
chinese robot

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വേഗതയുടെ റെക്കോർഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് പുതിയ ചരിത്രം കുറിച്ചു. പ്രമുഖ ചൈനീസ് റോബോട്ടിക്സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് അതിവേഗ ഓട്ടത്തിൽ ഈ അത്ഭുതനേട്ടം സ്വന്തമാക്കിയത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു. ഈ കണക്കുകളെയാണ് യൂണിട്രീയുടെ പുതിയ റോബോട്ട് ഇപ്പോൾ പിന്നിലാക്കിയിരിക്കുന്നത്. അതിവേഗ ഓട്ടത്തിന് പുറമേ, നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഈ റോബോട്ടിന് സാധിക്കും. വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും ഇതിന്റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം  ബോൾട്ടിന്റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് റണ്ണിംഗ് സ്പീഡിന്റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും ഇതിന് സ്വതന്ത്ര ഏജൻസികളുടെ ഔദ്യോഗിക സ്ഥിരീകരണം ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories