Share this Article
News Malayalam 24x7
അധ്യാപികയുടെ അടിയേറ്റ ആറ് വയസുകാരൻ അധ്യാപികയുടെ ദേഹത്തേയ്ക്ക് തന്നെ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 20-08-2026
1 min read
pranay teja

ഹൈദരാബാദ് : ​ഹോംവർക്ക് പൂർത്തിയാക്കാത്തതിനെ തുടർന്ന് അധ്യാപിക മർദിച്ച ആറ് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണത്തിലാണ് സംഭവം. വിദ്യാർഥിയെ അധ്യാപിക മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ വടി കൊണ്ട് അധ്യാപിക അടിച്ചതിന് തൊട്ടുപിന്നാലെ പേടിച്ചരണ്ട കുട്ടി ടീച്ചറുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

പ്രണയ് തേജ എന്ന വിദ്യാർഥിയാണ് കുഴഞ്ഞുവീണ് മരിച്ചത്. അധ്യാപികയ്ക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബവും രം​ഗത്തെത്തി. കുഴഞ്ഞുവീണ കുട്ടിയെ സ്‌കൂൾ അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരിയായ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

സ്‌കൂളിലേക്ക് പോകുമ്പോൾ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കുട്ടിക്ക് സുഖമില്ലെന്ന വിവരം ലഭിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മർദിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു.

കുട്ടി കുഴഞ്ഞുവീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories