Share this Article
News Malayalam 24x7
ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്ക
US Announces New Economic Measures Against Iran

ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്ക. ഇറാനുമായി ഏതെങ്കിലും തരത്തില്‍ സഹായിക്കുന്ന രാജ്യങ്ങള്‍ കര്‍ശനമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.  ഇറാന്റെ ധനകാര്യ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, ബിസിനസ്സുകള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് 'ട്രൂത്ത് സോഷ്യല്‍' വഴി അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്റെ സുരക്ഷാ ഭീഷണികളെ ചെറുക്കാന്‍ എല്ലാ സഖ്യകക്ഷികളും അമേരിക്കയോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാനെ ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവര്‍ക്ക് സഹായകരമാകുന്ന എണ്ണക്കടത്ത്, പണമിടപാടുകള്‍, സ്വാപ്പ് ലൈനുകള്‍ എന്നിവ ഉടനടി നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്വാഭാവിക വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള യു.എസിന്റെ ആസൂത്രിത നീക്കമാണിതെന്നാണ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article