Share this Article
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
വെബ് ടീം
0 hours 15 Minutes Ago
1 min read
tanishq robbery

മധുര: തനിഷ്ക് ജ്വല്ലറി മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. അഞ്ച് കിലോ സ്വർണവും കണ്ടെടുത്തു. നിഷാന്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്ന് വൈകിട്ടോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഖ്യപ്രതി നിഷാന്തും പിതാവും ചേർന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിക്കുന്നത് ഒരാൾ കണ്ടിരുന്നു. ഇയാളുടെ മൊഴി പ്രകാരം പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് നൽകിയ ഫോട്ടോയിൽ നിന്ന് നിഷാന്തിനെ യുവാവ് തിരിച്ചറിഞ്ഞു. ഇതോടെയാണ് സുരേഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇതിലൂടെയാണ് മോഷണത്തിൽ മീനാക്ഷിയുടെ പങ്ക് വ്യക്തമായത്.നവംബർ 13ന് പുലർച്ചെയാണ് തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories