Share this Article
ജുവനൈല്‍ കേസുകളുടെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി
എം എസ് ബനേഷ്
0 hours 17 Minutes Ago
1 min read
hc

കൊച്ചി : കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കാലാനുസിതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വയസെന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുന്നു. പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും, വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

കേരള അബ്കാരി നിയമത്തിലെ 15എ, 15ബി വകുപ്പുകള്‍ പ്രകാരം 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ബാറുകളും എക്‌സൈസ് ഉദ്യോഗസ്ഥരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഓണ്‍ലൈന്‍ വാര്‍ത്താ പ്രവര്‍ത്തകന്‍ വിനോദ് വിക്രമന്‍ പിള്ളയാണ് ഹരജി സമര്‍പ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories