കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു. പാതയുടെ നിര്‍ണ്ണായക ഘട്ടമായ പാറ തുരക്കല്‍ ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ കുറച്ചുപേർക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. കിഫ്ബിയിൽ 2,043 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി.