Share this Article
യൂറോപ്പിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു; ഫ്രാൻസിലും ഇറ്റലിയിലും പ്രതിഷേധം ശക്തം
Public Demonstrations Rise Across Several European Nations

യൂറോപ്പില്‍ ജനകീയ പ്രക്ഷോഭം ആളിപ്പടരുകയാണ്.. അഴിമതിക്കും കുടിയേറ്റ നിയമങ്ങള്‍ക്കും എതിരെ ഫ്രാന്‍സ്, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ഇറ്റലി  തുടങ്ങിയ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് തുടരുന്നത്. ഫ്രാന്‍സില്‍ മാത്രം ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ബേനിയയില്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ആയിരങ്ങള്‍ തെരുവിലിറങ്ങി. രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പൊലീസ് തടയുകയും ചെയ്തു. ഫ്രാന്‍സില്‍ ഇന്നലെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നാല് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. 31 ന് അടുത്ത ഘട്ട പ്രതിഷേധം ആരംഭിക്കുമെന്നും നവംബര്‍ 5ന് പണിമുടക്ക് നടത്തുമെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. ബെല്‍ജിയം തലസ്ഥാനത്ത് നടത്ത മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഇറ്റലിയിലും പ്രക്ഷോഭം ശക്തമാകുകയാണ്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories