Share this Article
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
Rahul Gandhi’s Convoy Meets with an Accident in Uttar Pradesh

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചാല്‍ എക്‌സ്പ്രസ്‌വേയില്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടം. രാഹുല്‍ ഗാന്ധി സുരക്ഷിതനാണ്. അഞ്ചു വാഹനങ്ങളാണ് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയിലെ വിധി കേള്‍ക്കാനായി പോവുകയായിരുന്നു രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍നിന്ന് ലക്‌നൗവിലെത്തി, അവിടെനിന്ന് സുല്‍ത്താന്‍പുരിലേക്കു പോകവേയായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories