Share this Article
CMRL- എക്സാലോജിക് കേസ്; പിണറായി വിജയനടക്കമുള്ളവരുടെ അപ്പീലുകള്‍ ഇന്ന് പരിഗണിച്ചേക്കും
CMRL-Exalogic Case

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീലുകള്‍  ഹൈക്കോടതി ഇന്ന്  പരിഗണിച്ചേക്കും. ജസ്റ്റിസ് കെ നടരാജന്‍  ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സുപ്രീംകോടതിയില്‍ നിന്ന് അടക്കം അഭിഭാക്ഷകരെ എത്തിച്ച് ശക്തമായ വാദം നടത്താനാണ് പിണറായി അടക്കമുള്ളവരുടെ നീക്കം. തിങ്കളാഴ്ചത്തെ കോടതി   നടപടികള്‍ വിലയിരിത്തിയതിന് ശേഷമായിരിക്കും പിണറായിക്ക് ഇഡി വീണ്ടും സമന്‍സ് അയക്കുക. ഒക്ടോബര്‍ 23ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിണറായിക്ക് ഇ.ഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുടെ അനുമതിയും ഉത്തരവുകളും നിലവിലുണ്ടെങ്കിലും അന്വേഷണത്തിന് തടസമില്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories