Share this Article
മോദിയെ ഖാര്‍ഗെ അധിക്ഷേപിച്ചെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാന്‍ BJP
Mallikarjun Kharge

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധിക്ഷേപിച്ചെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. ഖാര്‍ഗെയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ഹര്‍ഷ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കാണ് മാര്‍ച്ച്. സേനാ ഭവന്‍ സര്‍ക്കിളില്‍ നിന്ന് രാജ്ഭവന്‍ മാര്‍ഗിലുള്ള ഖാര്‍ഗെയുടെ പത്താം നമ്പര്‍ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക. കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ സദസ്സില്‍ നിന്നൊരാള്‍ മോദി അനുകൂല പരാമര്‍ശം നടത്തിയപ്പോള്‍ മോദിയല്ല, മോദിയുടെ അച്ഛനും പോകേണ്ടിവരുമെന്ന് ഖാര്‍ഗെ പ്രതികരിച്ചു. പരാമര്‍ശം പിന്‍വലിച്ച് ഖാര്‍ഗെ മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍ ലോക്‌സഭയിലും രാജ്യസഭയിലും ഖാര്‍ഗെയ്‌ക്കെതിരെ ഈ പരാമര്‍ശം ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories