Share this Article
PSC ഘടനയിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി; ക്രമക്കേടുകളിൽ അന്വേഷണം പുരോഗമിക്കുന്നു
Chief Minister

സംസ്ഥാന പി.എസ്.സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ ശമ്പളാനുകൂല്യങ്ങളിലോ നിലവില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയെ അറിയിച്ചു. മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ പി.എസ്.സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.  പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച 180 പരാതികളില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ക്രമക്കേടുകളില്‍ കമ്മീഷന്‍ ചെയര്‍മാന്റെയും മറ്റ് അംഗങ്ങളുടെയും പങ്കും കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എസ് സി പിരിച്ചു വിടല്‍ വിവാദം സബ്മിഷനായി സഭയില്‍ അവതരിപ്പിക്കുവാനുള്ള പ്രതിപക്ഷ നേതാവിന്റെ നീക്കത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. രാഷ്ട്രപതിയും ഗവര്‍ണറും ഉള്‍പ്പെട്ട വിഷയം സബ്മിഷനായി സഭയില്‍ കൊണ്ടുവരാന്‍ ആകില്ല എന്ന് റൂളിംഗ് നല്‍കിയാണ് അനുമതി നിഷേധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories