പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും ആശങ്ക. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്റെ നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാനെതിരായ ആക്രമണങ്ങള്‍ ഫലം ചെയ്യില്ലെന്നും മറുപടി. ഇറാനെതിരെ സൈനികാക്രമണം ഉടനുണ്ടാകുമെന്ന ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെയായിരുന്നു ഇറാന്റെ മറുപടി. എന്നാല്‍ സമാധാന കരാറുകള്‍ക്കുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ല. ഫ്‌ളോറിഡയില്‍ ഇടക്കാല തെരഞ്ഞടുപ്പിനായി വോട്ട് ചെയ്ത ശേഷം മാധ്യങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, കനത്ത ജാഗ്രതയിലാണ് യു എസ് സൈനിക കേന്ദ്രങ്ങള്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഇറാനും തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് വിവരം..