Share this Article
News Malayalam 24x7
കേരള ചരിത്രത്തില്‍ ആദ്യമായി; സ്‌കൂള്‍ തുറക്കുന്നതിന് 3 മാസം മുമ്പ് പുസ്തകം നല്‍കും
Textbooks to be Distributed 3 Months Before School Reopening

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇതാദ്യമായി, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ പാഠപുസ്തക വിതരണം ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 12 മണിക്ക് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി സമർപ്പിക്കും. കഴിഞ്ഞ നാല് വർഷവും പാഠപുസ്തകങ്ങൾ കൃത്യസമയത്ത് അച്ചടിച്ച് വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.


ഏതാണ്ട് 3 കോടി 80 ലക്ഷം പാഠപുസ്തകങ്ങളാണ് ഇത്തവണ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. മാർച്ച് അഞ്ചിന് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കാനിരിക്കെയാണ് അടുത്ത അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ഇത്ര നേരത്തെ പൂർത്തിയാക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുൻപേ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് ഒരു ചരിത്ര സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories