Share this Article
News Malayalam 24x7
മന്ത്രിയെ കണ്ടത് കാണാൻ പറ്റാത്ത സാഹചര്യത്തിൽ, ഫോട്ടോ കയ്യിലുണ്ട്', മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ; പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്,ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി
വെബ് ടീം
1 hours 47 Minutes Ago
1 min read
bindu menon

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ.2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ​ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.മന്ത്രി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് കാണാൻ പറ്റാത്ത സാഹചര്യത്തിലാണ്  ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്.

മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറ‍ഞ്ഞു.

പല സ്ത്രീകളുടെയും പേരിൽ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ബിന്ദു വെളിപ്പെ‌ടുത്തി.

അതേസമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളിൽ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണത്. ബിജെപിയും ഇതിൽ പങ്കാളിയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രസക്തിയില്ല. 2001ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആളുകൾക്ക് സിനിമാ നടനെന്നും ബാലകൃഷ്ണപിള്ളയുടെ മകൻ എന്നും അല്ലാതെ തന്നെ അറിയില്ലായിരുന്നു. തന്നെപ്പറ്റി അന്ന് പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള പുസ്തകം അടിച്ചാണ് തനിക്കെതിരെ വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.‘‘ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്റുവിന് പ്രണയമുണ്ടായിരുന്നു. വാജ്പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഞാൻ അഴിമതിക്കാരനാണെന്ന് പറയാൻ പറ്റില്ലല്ലോ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories