തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖല സ്തംഭിപ്പിച്ചുകൊണ്ട് യുഎൻഎയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് നഴ്സുമാർ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി. 40000 രൂപ അടിസ്ഥാന ശമ്പളവും ശമ്പള പരിഷ്‌കാരണവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം. രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചിട്ടും അധികാരികളോ ബന്ധപ്പെട്ട ആരും നഴ്സുമാരുടെ അടുത്ത് വന്നിട്ടില്ലെന്ന് സമരകാർ പറഞ്ഞു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന സംസ്ഥാന പണിമുടക്കും സെക്രട്ടേറിയറ്റ് മാർച്ചും സെക്രട്ടേറിയറ്റിന് മുന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു . മുൻ തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുപ്പു സമരം നടന്നു. തുടർന്ന് നഴ്സുമാർ മാനവീയം വീഥിയിലേക്ക് നീങ്ങി.തുടർന്ന് നടന്ന സമാപന പൊതുസമ്മേളനം
K C വേണുഗോപാൽ MP ഉത്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥി ആയിരുന്നു. മാത്യു കുഴൽനാടൻ MLA, അനൂപ് ആൻ്റണി, മുൻ MLA ശബരിനാഥൻ, ആം ആദ്മി സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യു വിൽസൺ,വിജയ് ഇന്ദുചൂഡൻ ,ശ്രീനാദേവി കുഞ്ഞമ്മ, ഷാജൻ സ്കറിയ ,ആശ സമര നായിക എസ്. മിനി, ഷോബി ജോസഫ്, അജയ് വിശ്വംബരൻ ദിവ്യ.ഇ .എസ്, മിനി ബോബി, രശ്മി പരമേശ്വരൻ, നിത.വി.എം. എന്നിവർ സംസാരിച്ചു.നാളെ മുതൽ സ്വകാര്യ ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്കിലേക്ക് കടക്കും. ഇപ്പോൾ കിടക്കുന്ന രോഗികളെ മറ്റ് ഗവർമെൻ്റ് ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷം വരുന്ന മാർച്ച് 9ാം തിയ്യതി മുതൽ നഴ്സുമാർ തൃശ്ശൂരിൽ നിന്ന് തിരുവന്തപുരത്തേക്ക് ലോങ്ങ് മാർച്ച് തുടങ്ങും.യു. എൻ.എ ദേശീയ പ്രസിഡൻ്റ് ജാസ്മിൻഷാ അധ്യക്ഷനായിരുന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള നഴ്സുമാർ തിരുവനന്തപുരത്ത് മാർച്ചിൽ പങ്കെടുത്തു.