Share this Article
News Malayalam 24x7
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പ്രഷര്‍ കുക്കറില്‍ തിളപ്പിച്ചു
Man Arrested for Brutal Murder of Wife

ഹൈദരാബാദില്‍ ഭാര്യയുടെ കൊലപാതകം മറച്ചുവയ്ക്കാന്‍ കൊടുംക്രൂരത.യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പ്രഷര്‍ കുക്കറില്‍ തിളപ്പിച്ചു. 45 കാരന്‍ ഗുരുമൂര്‍ത്തിയാണ് ഭാര്യ വെങ്കട്ട മാധവിയെ കൊലപ്പെടുത്തിയത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഗുരുമൂര്‍ത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ മാസം 16 മുതലാണ് യുവതിയെ കാണാതായത്. മൃതദേഹാവശിഷ്ടങ്ങള്‍ മീര്‍പേട്ട് തടാകത്തില്‍ വലിച്ചെറിഞ്ഞു. മുന്‍ സൈനികനായ ഗുരു മൂര്‍ത്തി ഡിആര്‍ഡിഒയില്‍ സുരക്ഷാ ഗാര്‍ഡാണ്. ദമ്പതികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories