Share this Article
News Malayalam 24x7
ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് ; മുഖ്യപ്രതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
Defendants

ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും കാരാറുകാരനുമായ സുരേഷ് ചന്ദ്രക്കര്‍ ഹൈദരാബാദിലാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ റിതേഷും ദിനേഷും മാധ്യമപ്രവര്‍ത്തകന്റെ ബന്ധുക്കളാണ്.

കൊലപാതകം പുറത്തറിഞ്ഞതുമുതല്‍ സുരേഷ് ഒളിവിലായിരുന്നു. ഛത്തീസ്ഗഢിലെ ബസ്തറില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദില്‍ ഡ്രൈവറുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ സുരേഷിനെ സിസിടിവി പരിശോധിച്ചാണ് പൊലീസ് കണ്ടെത്തിയത്. സുരേഷിനെയും  ഭാര്യേയേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories