Share this Article
പോസ്റ്റിൽ കയറി തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി. ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
വെബ് ടീം
posted on 16-06-2026
1 min read
manoj

മാപ്രാണം: വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകൻ മനോജ് (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിൽ മാവേലി സ്റ്റോറിന് സമീപമുള്ള വൈദ്യുതിക്കാലിൽ തകരാർ പരിഹരിക്കാൻ കയറിയതായിരുന്നു. ഷോക്കേറ്റ ഉടനെ മനോജിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories