Share this Article
News Malayalam 24x7
കട്ടിലിൽ മൂട്ട, കെമിക്കലടിച്ചിട്ട് വരാം'; മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍
വെബ് ടീം
posted on 05-07-2026
1 min read
maharajas

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ. കോളജിലെ മുൻ വിദ്യാർത്ഥിയായ ആൻസ്റ്റനെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് കട്ടിലുകളാണ് ഇയാൾ ഹോസ്റ്റലിൽ നിന്ന് കടത്താൻ ശ്രമിച്ചത്.2024 ൽ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ആൻസ്റ്റനാണ് പിടിയിലായത്.

എട്ട് കട്ടിലുകളാണ് ഇയാൾ പെട്ടി ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. കട്ടിലുകളിൽ മൂന്നെണ്ണം പൂർണ രൂപത്തിലും അഞ്ചെണ്ണം അഴിച്ചെടുത്ത നിലയിലും ആയിരുന്നു.ഞായറാഴ്ച പുലർച്ചെയാണ് ആൻസ്റ്റൻ കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് സെക്യൂരിറ്റി കണ്ടത്. ചോദിച്ചപ്പോൾ മൂട്ടയുണ്ടെന്നും മരുന്നടിക്കാൻ കൊണ്ടുപോകുകയാണെന്നും പറഞ്ഞു. എന്നാൽ ആരാണ് അനുവാദം നൽകിയതെന്ന് ചോദിച്ചപ്പോൾ ആൻസ്റ്റന് മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് ഹോസ്റ്റൽ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

കട്ടിലുകൾ കടത്താനായി പെട്ടി ഓട്ടോ ഓൺലൈൻ വഴിയാണ് ആൻസ്റ്റൻ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കട്ടിലുകൾ അങ്കമാലിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ഉദ്ദേശം. അതേസമയം മോഷണത്തിനു ഹോസ്റ്റലിൽനിന്നും സഹായം ലഭിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories