തിരുവനന്തപുരം: നിലപാട് തിരുത്തി മുൻ ഡിജിപിയും കൗൺസിലർ ആർ. ശ്രീലേഖ. മേയർ പദവി ഓഫറു ചെയ്തതിനാലാണ് താൻ തിരുവനന്തപുരത്ത് മത്സരിച്ചതെന്ന പ്രതികരണമാണ് ശ്രീലേഖ തിരുത്തിയിരിക്കുന്നത്. പ്രതികരണം ബിജെപിയെ വെട്ടിലാക്കിയതോടെയാണ് തിരുത്തൽ.വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ! എന്നാണ് ശ്രീലേഖയുടെ പ്രതികരണം. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നുവെന്നും ശ്രീലേഖ ഫെയ്സ് ബുക്കിൽ കുറിച്ചു. എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ലെന്നും ശ്രീലേഖ പ്രതികരിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്...
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു... വിവാദങ്ങൾ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!