തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര, കവളാകുളം സ്വദേശികളായ ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
കുഞ്ഞിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുൻപ് കുഞ്ഞിന് നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.