Share this Article
News Malayalam 24x7
അനുജനെ വീടിന്റെ ഹാളിൽ ഇരുത്തി, പ്ലസ് വൺ വിദ്യാർഥിനി വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ
വെബ് ടീം
posted on 19-01-2026
1 min read
VISHNU VARSHA

തിരുവനന്തപുരം: വലിയമലയിൽ സ്‌കൂൾ വിദ്യാർഥിനി തീകൊളുത്തി മരിച്ച നിലയിൽ. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

വിദ്യാർഥിനി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. സംഭവസമയത്ത് വീട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല. രണ്ട് വയസായ അനുജനെ വീടിന്റെ ഹാളിൽ ഇരുത്തിയശേഷം പെൺകുട്ടി ബെഡ്‌റൂമിൽ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. സ്‌കൂൾവിട്ട് അനുജനും അമ്മയും വീട്ടിൽ എത്തുമ്പോഴാണ് പെൺകുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്.ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.

തൊളിക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ +1 വിദ്യാർഥിനിയാണ് വിഷ്ണു വർഷ. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വർഷയും കുടുംബവും താമസിച്ചിരുന്നത്. ഇവർ ഇവിടേക്ക് താമസിക്കാൻ എത്തിയിട്ട് രണ്ട് ആഴ്ച്ചയേ ആയിട്ടുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories