Share this Article
News Malayalam 24x7
എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്
വെബ് ടീം
posted on 20-05-2026
1 min read
A HEMACHANDRAN

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടായി മുന്‍ ഡിജിപി ഹേമചന്ദ്രനെ നിയമിക്കും.ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.1986 ബാച്ച് കേരള കേഡര്‍ ഓഫീസറായ ഹേമചന്ദ്രന്‍ ഡി.ജി.പി (DGP) റാങ്കിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മേധാവി, കെ.എസ്.ആര്‍.ടി.സി എം.ഡി, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് എഡിജിപി എന്നീ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1960 ആഗസ്റ്റ് 13-ന് വര്‍ക്കലയ്ക്കടുത്തുള്ള ഹരിഹരപുരം ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ എന്‍ജിനീയറായിരുന്നു. കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം . നീതി എവിടെ എന്ന അദ്ദേഹത്തിന്റെ സര്‍വീസ് സ്‌റ്റോറി എറെ ശ്രദ്ധേയമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories