Share this Article
News Malayalam 24x7
"ഇത് നേതൃത്വമല്ല, വെറും പ്രഹസനം',രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി മിഠായി വിതരണത്തിലാണ്’ -രാഹുൽ ഗാന്ധി
വെബ് ടീം
posted on 20-05-2026
1 min read
RAHUL GANDHI

റായ്ബറേലി: രാജ്യത്തെ സാധാരണക്കാർ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മോദി ‘മെലഡി’ ടോഫി സമ്മാനിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. "ഇത് നേതൃത്വമല്ല, വെറും പ്രഹസനമാണ്," എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പരിഹസിച്ചു.രാജ്യത്തെ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെയുള്ള സാധാരണക്കാർ കണ്ണീരൊഴുക്കുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ബി.ജെ.പി പ്രവർത്തകർ ഇതിന് കൈയടിക്കുകയാണെന്നും അദ്ദേഹം ഹിന്ദിയിലുള്ള തന്റെ പോസ്റ്റിൽ കുറിച്ചു. തലയ്ക്ക് മുകളിൽ വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു."പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വളരെ മികച്ചൊരു ടോഫി," എന്ന് മെലോണി വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് മോദി 'മെലഡി' മിഠായി പാക്കറ്റ് കാമറയ്ക്ക് മുന്നിൽ കാണിക്കുകയായിരുന്നു. സമ്മാനത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മെലോണിയുടെ പോസ്റ്റ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories