തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റാണ് ലക്ഷ്യമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിമാരുമായി മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി.
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്.വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറയണം.ലക്ഷ്യം നേടാന്‍ പ്രത്യേകം സ്ട്രാറ്റജിക്ക് രൂപം നല്‍കും.ചില തിരിച്ചടികള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി സമ്മതിച്ചു.ഏകോപന ചുമതല മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കി. പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. മന്ത്രിസഭായോഗം മൂന്ന് മണിക്കൂർ നീണ്ടു നിന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.മാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വോട്ടര്‍മാരിലേക്ക് എത്തിക്കണം. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേതെന്നും വര്‍ഗീയ ഫാസിസത്തിനെതിരെ പൊരുതുന്നത് കേരളം മാത്രമാണ് പ്രചാരണായുധമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതാണെന്നും അതിനാല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് കണക്കുകൂട്ടല്‍. മന്ത്രിമാര്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.