Share this Article
News Malayalam 24x7
മാങ്കൂട്ടത്തിൽ വിഷയത്തിൽ 'പാർട്ടിക്ക് ഉത്തരവാദിത്തമില്ല, ഇനി പൊലീസ്‌ തീരുമാനിക്കട്ടെ'; കെ. മുരളീധരൻ
 K. Muraleedharan

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി നേരത്തെ പുറത്താക്കിയതാണ്. അദ്ദേഹം ഇനി എന്ത് ചെയ്താലും അതില്‍ പാര്‍ട്ടി മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ അത് പ്രയോഗിച്ചു. കൂട്ടത്തില്‍ നിര്‍ത്താന്‍ പറ്റില്ലെന്ന് തോന്നിയതുകൊണ്ടാണ് പുറത്താക്കിയത്. ഉയരുന്ന പരാതികളില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ല. ഇനിയുള്ളത് സര്‍ക്കാരും പൊലീസും തീരുമാനിക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു. വടക്കന്‍പാട്ടില്‍ ഉദയനന്‍ ചാടാത്ത മതിലില്ലാ എന്ന് പറഞ്ഞപ്പോലെ ഇനിയും എവിടെയെങ്കിലുമൊക്കെ ചാടിയാല്‍ ഞങ്ങള്‍ക്ക് എന്താ ഉത്തരവാദിത്തം എന്നും മുരളീധരന്‍ ചോദിച്ചു.ഇത് ജനങ്ങളെ സേവിക്കാനുള്ള പാര്‍ട്ടിയാണ് മറ്റ് കളരിക്ക് വേണ്ടി ഉപയോഗിക്കേണ്ടതില്ലായെന്നും മുരളീധരന്‍ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories