Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്
Cherian Philip

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം ചെറിയാന്‍ ഫിലിപ്പ് അറിയിച്ചത്. ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories