Share this Article
News Malayalam 24x7
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ന് 58 പ്രത്യേക സര്‍വീസുകള്‍ നടത്തും
58 Services Today to Bring Back Stranded Indians Amid Conflict

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്ന് 58 പ്രത്യേക വിമാന സർവീസുകൾ നടത്തും. എയർ ഇന്ത്യയ്ക്ക് പുറമെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയും ഈ വലിയ ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.

ഇറാൻ-ഇസ്രായേൽ യുദ്ധം മേഖലയിൽ സൃഷ്ടിച്ച അനിശ്ചിതത്വം പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി വിമാനങ്ങൾ ഏർപ്പാടാക്കിയത്. മസ്കറ്റ്, ജിദ്ദ, മദീന, ഏദൻസ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ പ്രധാനമായും ആരംഭിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.


ദൗത്യത്തിന്റെ ആദ്യഘട്ടമായി ഇന്നലെ മാത്രം 24 വിമാന സർവീസുകൾ നടത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ സർവീസുകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. യുദ്ധഭീതിയെത്തുടർന്ന് പലയിടങ്ങളിലും വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും പ്രത്യേക അനുമതികളോടെയാണ് ഈ സർവീസുകൾ ഏകോപിപ്പിക്കുന്നത്. ഗൾഫിലുള്ള പ്രവാസികൾക്കും അവരുടെ നാട്ടിലെ ബന്ധുക്കൾക്കും വലിയ ആശ്വാസമാണ് ഈ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories